പ്രധാന പ്രവർത്തനങ്ങൾ  

ലബോറട്ടറി പരിശോധനയ്ക്കായി വരുന്ന വസ്തുക്കളെ പൊതുവെ മൂന്നായി തരം തിരിക്കാവുന്നതാണ്.

1.കൊലപാതക കേസുകളിൽപ്പെട്ട രക്തം പുരണ്ടിട്ടുണ്ടെന്ന് സംശയിക്കുന്ന വസ്തുക്കള്‍

2. ലൈംഗികാതിക്രമങ്ങളില്‍ ബീജം പുരണ്ടിട്ടുണ്ടെന്ന് സംശയിക്കുന്ന വസ്തുക്കള്‍

3. വിഷമേറ്റ മനുഷ്യരുടെ കേസിൽപെട്ട  ആന്തരികാവയവങ്ങള്‍ - രക്തം, ചർദി , മറ്റു വസ്തുക്കള്‍

4. വിഷമേറ്റ മൃഗങ്ങളുടെ കേസുകളിൽപ്പെട്ട വസ്തുക്കള്‍

5. അബ്കാരി ആക്ടില്‍ പെടുന്ന വ്യാജചാരായം, കോട, വിദേശമദ്യം തുടങ്ങിയവ

6. മായം ചേർന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ലൈസൻസുള്ള ഷോപ്പുകളില്‍ നിന്നും എടുത്തിട്ടുള്ള കള്ള്, വിദേശമദ്യം സാമ്പിളുകള്‍

7. 1985-ലെ നാർക്കോട്ടിക്‌സ് ഡ്രഗ്ഗ്സ് ആൻ്റ്‌  സൈക്കോട്രോപിക് സബ്സ്‌റ്റൻസ് ആക്ടില്‍ പെടുന്ന കറുപ്പ്, കഞ്ചാവ്, ബ്രൗണ്ഷു്ഗര്‍, ഹെറോയിന്‍, കൊക്കെയ്ന്‍, ഡ്രഗ്ഗ്സ് തുടങ്ങിയവ.

8. മദ്യപിച്ചുള്ള കേസുകളില്‍പ്പെട്ട വ്യക്തികളില്‍ നിന്നും ശേഖരിച്ച രക്തം, മൂത്രം സാമ്പിളുകള്‍

9. കേസുകളില്‍ പെടുന്ന പലതരം വസ്തുക്കളായ

(a) സ്ഫോടക വസ്തുക്കള്‍, പെട്രോള്‍, മണ്ണെണ്ണ, ഡീസല്‍ ഓയില്‍,സ്വര്‍ണ്ണം , വിദേശമദ്യം, പാം ഓയില്‍ തുടങ്ങിയവ.

(b) ബ്രൂവറികളില്‍ നിന്നും ശേഖരിക്കുന്ന ബിയര്‍ എന്നിവ.ഡിസ്റ്റിലറികളില്‍ നിന്നുള്ള വിദേശമദ്യം, റെക്ടിഫൈഡ്‌ സ്പിരിറ്റ്, മൊളാസസ് ... തുടങ്ങിയവ

(d) BIS മാനദണ്ഡപ്രകാരമുള്ള പരിശോധനയ്ക്കായുള്ള ഇന്‍ഡ്യൻ നിര്‍മ്മിത  വിദേശമദ്യം

തൊണ്ടിമുതലുകള്‍ ലാബിലേക്ക് അയക്കുന്നതിലേക്കായി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, എക്സൈസ്, പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ ജി.ഒ(എം.എസ്) നം.624/ആഭ്യന്തരം തീയതി 18 ആഗസ്റ്റ് 1969-ല്‍ പ്രദ്ധീകരിച്ച കേരള കെമിക്കോലീഗല്‍/എക്സാമിനേഷന്‍ റൂള്‍സും , സമയാസമയങ്ങളില്‍ അതിനുണ്ടാകുന്ന ഭേദഗതികളും പാലിക്കേണ്ടതാണ്.  

Mobile Menu