എക്‌സൈസ് ഡിവിഷന്‍ 

     എക്‌സൈസ് ഡിപ്പാർട്ട്മെന്റും പോലീസ് ഡിപ്പാർട്ട്മെന്റും ചാര്‍ജ്ജുചെയ്യുന്ന അബ്‌കാരി കേസുകളുമായി ബന്ധപ്പെട്ട് തൊണ്ടി സാധനങ്ങള്‍ പരിശോധിച്ച് രാസപരിശോധനാ റിപ്പോര്‍ട്ട് കോടതികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കുന്നു.( കോടതിയില്‍ അബ്‌കാരി കുറ്റകൃത്യങ്ങളുടെ വിചാരണ സമയത്ത്, കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍ മുഖ്യ പങ്ക് വഹിക്കുന്നു) ഗവണ്‍മെന്‍റ് അംഗീകൃത ലൈസന്‍സ് കടകളിൽ നിന്നും ഗുണ നിലവാര പരിശോധനയ്ക്കു വേണ്ടി ശേഖരിക്കുന്ന കള്ള്, വിദേശമദ്യം, വൈന്‍, ആയൂര്‍വേദ മരുന്നുകളായ അരിഷ്ടം, ആസവം, .....എന്നിവയില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതും ഈ ഡിവിഷനിലാണ്. ഇതു കൂടാതെ ഡിസ്റ്റിലറികള്‍, ബ്ലെന്‍ഡിംഗ് യൂണിറ്റകള്‍ എന്നിവയില്‍ നിന്നുള്ള വിവിധതരം മദ്യ സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കുന്നു. 2017-18 കാലയളവിൽ ഇതിനകം 17000 കേസുകളിലായി 49,000 തൊണ്ടി സാധനങ്ങള്‍ പരിശോധിച്ച് രാസപരിശോധനാ റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്

        മേല്‍ പറഞ്ഞ സാമ്പിളുകള്‍ കൂടാതെ ‘ എം & റ്റി പി’ ആക്‌ടിന്റെ പരിധിയില്‍ വരുന്ന കഷായങ്ങളും ഔഷധകൂട്ടുകളും, ടോയിലറ്റ് പ്രിപ്പറേഷനുകളും പരിശോധിക്കുന്നത് ഈ ഡിവിഷനിലാണ്. സംസ്ഥാനത്തെ വിവിധ  ഫാർമസ്യൂട്ടിക്കൽസുകളിൽ നിന്നും വിതരണം ചെയ്യുന്ന ‘എം & റ്റി പി’ സാമ്പിളുകള്‍ പരിശോധിച്ച് അതിലടങ്ങിയിരിക്കുന്ന ഈഥൈല്‍ ആൽക്കഹോളിന്റെ അളവ് സാക്ഷ്യപ്പെടുത്തി നൽക്കാൻ ഗവൺമെന്റ് ചുമതലപ്പെടുത്തിയ യോഗ്യതപ്പെട്ട ഉദ്യോഗസ്ഥരാണ് കെമിക്കല്‍ എക്‌സാമിനർമാർ. 2017-18 വർഷത്തിൽ 65 കേസുകളിലായി 1026 സാമ്പിളുകള്‍ പരിശോധിച്ച് രാസപരിശോധനാ റിപ്പോർട്ട് ഓഫ് റവന്യൂവിന് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ‘എം & റ്റി പി’’ ആക് ടിന്റെ  പരിധിയില്‍ വരുന്ന ഔഷധകൂട്ടുകളും, ടോയിലറ്റ് പ്രിപ്പറേഷനുകളും വിപണിയിലിറക്കുന്നത്. അതിനാല്‍ മേല്‍ സാമ്പിള്‍ പരിശോധന വേഗത്തില്‍ പൂർത്തിയാക്കുന്നു

Mobile Menu