ജനറല്‍ കെമിസ്ട്രി 

         കണ്‍ട്രോളര്‍ ഓഫ് എക്സപ്ലോസീവ്സ്, ഇന്‍ഡ്യ അയക്കുന്ന സ്ഫോടക വസ്തുക്കളും, വിവിധ കോടതികള്‍ അയക്കുന്ന അവശ്യസാധന നിയമത്തില്‍ പെടുന്ന മറ്റു തൊണ്ടിമുതലുകളുമാണ് ഈ വിഭാഗത്തില്‍ പരിശോധിക്കപ്പെടുന്നത്. കൂടാതെ കുറ്റ വിചാരണയ്ക്കായി പരിശോധന അനിവാര്യമെന്ന് കോടതി കരുതുന്ന ഏത് വസ്തുക്കളും ഈ വിഭാഗത്തില്‍ പരിശോധിക്കപ്പെടുന്നു. അതിനാല്‍, സ്ഫോടകവസ്തുക്കള്‍ക്കും, സ്ഫോടകാത്മ അവശിഷ്ടങ്ങ‍ള്‍ക്കും പുറമെ ഡീസല്‍ ഓയില്‍, പെട്രോള്‍, സിമെന്‍റ്, മണ്ണെണ്ണ തുടങ്ങിയ സാമ്പിളുകളും ഈ വിഭാഗത്തില്‍ പരിശോധിച്ചു വരുന്നു. 2017-18 വര്‍ഷത്തില്‍ 176 കേസുകളിലായി 533 തൊണ്ടി മുതലുകള്‍ ഈ വിഭാഗത്തില്‍ പരിശോധിച്ചിട്ടുണ്ട്.

Mobile Menu