നാർക്കോട്ടിക്‌സ് വിഭാഗം 

   മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും കർശന  വ്യവസ്ഥകളിലൂടെ മയക്കുമരുന്നുകളുടേയും ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനുമായി 1985-ല്‍ ലോകസഭ നടപ്പിലാക്കിയ നിയമമാണ് നാർക്കോട്ടിക്ക്, ഡ്രഗ്സ് ആൻഡ്  സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് 1985. ഇത് പിന്നീട് 1989-ല്‍ ഭേദഗതി ചെയ്യുകയും 1989 മെയ് 29-ാം തീയതി പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. ദേശീയ അന്തര്‍ ദേശീയ തലത്തിലുള്ള മയക്കുമരുന്നുകളുടെ അനധികൃത കടത്തും ദുരുപയോഗവും തടയുന്നതിനുള്ള പ്രാധാന്യം കണക്കിലെടുത്തു കൊണ്ടും നമ്മുടെ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരിമരുന്ന് കടത്ത്, ലഹരി മരുന്നു ഉപയോഗം ഇവ നേരിടുന്നതിനുമായി മൂന്ന് പരിശോധനാശാലകളിലും ഓരോ നാർക്കോട്ടിക്‌സ് വിഭാഗം അനുവദിച്ചു. 2017-18 കാലഘട്ടത്തില്‍ 3658 തൊണ്ടിമുതലുകള്‍ ഉൾപ്പെടുന്ന 2248 കേസുകള്‍ ഈ വിഭാഗത്തില്‍ പരിശോധന നടത്തി.

Mobile Menu