ദൗത്യവുo ദർശനവും 

വർഷം തോറും ഏകദേശം 30000 കേസുകളിൽപ്പെട്ട 85000 ത്തോളം സാമ്പിളുകളുടെ രാസപരിശോധന നടത്തി സർട്ടിഫിക്കറ്റുകള്‍  കോടതികള്‍/മെഡിക്കല്‍ ഓഫീസർമാർ/പോലീസ് ഓഫീസർമാർഎക്സൈസ് ഓഫീസർമാർ എന്നിവർക്ക് നൽകുന്നു. എല്ലാ വർഷവും ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷാവസരങ്ങളില്‍ മദ്യ സാമ്പിളുകളിലെ മായം കാലതാമസം കൂടാതെ കണ്ടുപിടിക്കുന്നതിനായി പ്രത്യേക പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നു. ഈ അവസരങ്ങളില്‍ മൂന്ന് ലാബുകളും ദിവസം മുഴുവന്‍ പ്രവർത്തിച്ച് പരിശോധനാഫലം മണിക്കൂർക്കൾക്കകം നൽകുന്നു. സംസ്ഥാനത്ത് ഉത്സവാവസരങ്ങളിലെ മദ്യ ദുരന്തങ്ങള്‍ ഒഴിവാക്കാനാണ് ഈ സംവിധാനം.

പുതുതായി നിയമിക്കപ്പെടുന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് അബ്കാരി ആക്ട് പ്രകാരം സാമ്പിളുകള്‍ എടുക്കുന്നതിനുള്ള പരിശീലനം നൽകി വരുന്നു.

ടോക്സിക്കോളജി പരിശോധനയുടെ വിവിധ തലങ്ങളെ പറ്റി മെഡിക്കല്‍ കോളേജുകളിലെ ഫോറൻസിക് വിഭാഗം ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.

ഈ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഫോറൻസിക് ടോക്സിക്കോളജി കെമിക്കോ ലീഗല്‍ എക്സാമിനേഷന്‍ റൂൾസ്, നാർക്കോട്ടിക് സബ്സ്റ്റൻസ്ആന്‍‌ഡ് ഡ്രഗ് അബ്യൂസ്‘ എന്നീ വിഷയങ്ങളില്‍ ഐ.പി.എസ് പ്രൊബേഷണർമാര് ഉൾപ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥർക്ക് പോലീസ് ട്രെയിനിംഗ് കോളേജില്‍ ക്ലാസ്സുകള്‍ എടുക്കുന്നു.

അവസാന വർഷ മെഡിക്കല്‍ വിദ്യാർത്ഥികൾ,നഴ്സിംഗ് വിദ്യാർത്ഥികൾ, ഫാർമസി വിദ്യാർത്ഥികള് എന്നിവർക്ക് ഈ ലാബുകളില്‍ പരിശീലനംനൽകി വരുന്നു.

ഗവൺമെന്റിന്റെ അനുമതിയോടെ വിവിധ ഏജൻസികള് മയക്കുമരുന്നുകളുടെ ദുരുപയോഗത്തിനെതിരെ നടത്തുന്ന പ്രദർശനങ്ങളില് ഈ ലാബുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നു. വിവിധ തരത്തിലുള്ള മയക്കു മരുന്നുകള്‍ പ്രദർശിപ്പിക്കുന്നതോടൊപ്പം അവയുടെ ദുരുപയോഗം മൂലം രാജ്യത്തിനും സമൂഹത്തിനും ഉണ്ടാകുന്ന ദോഷവശങ്ങളെ പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നു. ISO/IEC 17025:2005 and ISO/IEC 17025:2017 പ്രകാരം NABL അംഗീകാരം ലഭിച്ചവയാണ് ഈ വകുപ്പിന്റെ കീഴിലുള്ള മൂന്ന് ലബോറട്ടറികളും.

നീതിന്യായ വ്യവസ്ഥയ്ക്ക് സ്വതന്ത്രമായ ശാസ്ത്രീയ സേവനം ലഭ്യമാക്കാനാണ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടികള്‍ ഇന്ത്യയില്‍ സ്ഥാപിച്ചത്. രാജ്യത്തെ ആദ്യത്തെ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി 1849-ല്‍ മദ്രാസില്‍ നിലവില്‍ വന്നു. 1880-ല്‍ ആരോഗ്യ വകുപ്പിന്റെ ഭാഗമായി കേരളത്തില്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി പ്രവർത്തനമാരംഭിച്ചു 1969 ജൂണ്‍ 13-ലെ G.O (MS)/188/19 പ്രകാരം ആഭ്യന്തര വകുപ്പിനു കീഴിലെ ഒരു സ്വതന്ത്ര വകുപ്പായി കെമിക്കല്‍ എക്സാമിനേഴ്സ്  ലബോറട്ടറി മാറുകയും ഇപ്പോഴും അങ്ങനെ തുടരുകയും ചെയ്യുന്നു. തിരുവനന്തപുരം ആസ്ഥാനമായി ഒരു ലബോറട്ടറിയോടെയാണ് ഈ വകുപ്പ് പ്രവർത്തനമാരംഭിച്ചത്.

Mobile Menu