ടോക്‌സിക്കോളജി വിഭാഗം
അസ്വാഭാവിക മരണങ്ങളിലും വിഷാംശം സംശയിക്കുന്ന മരണങ്ങളിലും മരണകാരണം കണ്ടുപിക്കുനതിനായി പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള ആന്തരാവയവങ്ങളുടെ രാസപരിശോധനയാണ് ഈ വിഭാഗത്തില്‍ നടത്തുന്നത്. പോലീസ് സര്‍ജന്‍മാര്‍, സർക്കാർ ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, കോടതികള്‍ തുടങ്ങിയവര്‍ നല്‍കുന്ന പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമുള്ള ആന്തരികാവയവങ്ങള്‍, രക്തം മുതലായവ, വിഷം കഴിച്ചതിനു ശേഷം ചികിത്സയിരിക്കുന്ന വ്യക്തികളില്‍ നിന്ന് ശേഖരിക്കുന്ന സ്റ്റൊമക് വാഷ്, മൂത്രം, ഛര്‍ദ്ദി എന്നിവ, സംസ്കരിച്ചതിനു ശേഷം കുഴിച്ചെടുക്കുന്ന അസ്ഥികൂടാവശിഷ്ടങ്ങള്‍ എന്നിവയുടെ പരിശോധന നടത്തി വിഷത്തിന്‍റെ സാന്നിദ്ധ്യവും അളവും കണ്ടുപിടിക്കുന്നു. മൃഗഡോക്ടര്‍മാര്‍ നല്‍കി വിടുന്ന മൃഗങ്ങളിലെ ആന്തരികാവയവങ്ങളുടെ വിഷ പരിശോധനയും ഇവിടെ നടത്തി വരുന്നു. മദ്യപരുടേയും വാഹന അപകടങ്ങളിലകപ്പെട്ടവരുടെയും രക്തത്തിലേയും മൂത്രത്തിലെയും മദ്യത്തിന്‍റെ അളവ് കണ്ടുപിക്കുന്നതിനുള്ള പരിശോധനയും ഈ വിഭാഗത്തിലാണ് നടത്തുന്നത്. 2017-2018 വര്‍ഷത്തില്‍ ഈ വിഭാഗത്തില്‍ നടത്തിയ പരിശോധനയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
മനുഷ്യരിലെ വിഷ പരിശോധന - 3552 കേസുകള്‍ 11668 സാമ്പിളുകള്‍
മൃഗങ്ങളിലെ വിഷ പരിശോധന - 31 കേസുകള്‍ 262 സാമ്പിളുകള്‍
മദ്യത്തിന്റെ അളവ് അറിയാനുള്ള പരിശോധന - 171 കേസുകള്‍ 257 സാമ്പിളുകള്‍