സീറോളജി ഡിവിഷന്‍
കൊലപാതക കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള രക്തം പുരണ്ട വസ്ത്രങ്ങള്‍, ആയുധങ്ങള്‍, മറ്റ് ശരീരസ്രവങ്ങള്‍ തുടങ്ങിയവയെല്ലാം രക്തത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിന് ഈ ഡിവിഷൻറെ കീഴില്‍ രാസപരിശോധന നടത്തുന്നുണ്ട്.
കൂടാതെ ബലാത്സംഗ കേസുകളിലും മറ്റുള്ള ലൈംഗികാതിക്രമ കേസുകളിലും ഉൾപ്പെട്ടിട്ടുള്ള വസ്ത്രങ്ങള്‍, യോനീസ്രവം, മുടി മറ്റ് ശരീര സ്രവങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ഡിവിഷൻറെ കീഴില് പരിശോധിക്കുന്നുണ്ട്.
2017-18 വർഷത്തിൽ കൊലപാതകക്കേസുകളുമായി ബന്ധപ്പെട്ട കേസുകളും അതിലുൾപ്പെട്ട മുന്നൂറ്റി മുപ്പത്തിരണ്ട് സാമ്പിളുകളും ഈ ഡിവിഷന്റെ കീഴില്‍ പരിശോധിച്ചു.
കൂടാതെ ബലാത്സംഗ കേസുകളിലും മറ്റുള്ള ലൈംഗികാതിക്രമ കേസുകളിലും ഉൾപ്പെട്ട ആയിരത്തി അറുന്നൂറ്റി ഇരുപത്തിയഞ്ച് കേസുകളും അതുൾക്കൊള്ളുന്ന ഏഴായിരത്തി മുന്നൂറ്റി എഴുപത് സാമ്പിളുകളും രാസപരിശോധന പൂർത്തിയാക്കി .